എല്ലാ വർഷവും ജൂൺ 26-നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയില്‍ നിന്ന് യുവത്വത്തെ രക്ഷപെടുത്താനും കുടുംബ ബന്ധങ്ങള്‍ തകരാതിരിക്കാനും ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്.

ബെറ്റർ നോളജ് ഫോർ ബെറ്റർ കെയർ’, അഥവാ ‘മികച്ച പരിചരണത്തിന് മികച്ച അറിവ്’ എന്നാണ് ഇത്തവണ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്ന പ്രമേയം.

‘മികച്ച പരിചരണത്തിനായി മികച്ച അറിവ്’ എന്നതായിരുന്നു 2020-ലെ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം.

മയക്കുമരുന്നിന്റെ ഉപയോഗം സംബന്ധിച്ച ആഗോളപ്രശ്‌നത്തെക്കുറിച്ച് വ്യക്തമായ ധാരണ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യം, ഭരണനിർവഹണം, സുരക്ഷ തുടങ്ങിയ മേഖലകളിൽ അതുണ്ടാക്കുന്ന മാരകമായ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിൽ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും ഊന്നിപ്പറയുന്നതായിരുന്നു കഴിഞ്ഞ വർഷത്തെ ഔദ്യോഗിക പ്രമേയം. മയക്കുമരുന്നിന്റെ ദുരുപയോഗം ഇല്ലാതാക്കുക, നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്തിലേക്ക് നയിക്കുന്ന ഘടനാപരമായ കാരണങ്ങളെ കണ്ടെത്തി പരിഹരിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ചരിത്രം

1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്. ചൈനയിലെ ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടത്തെ ഹ്യുമൻ എന്ന പ്രദേശത്ത് വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലിൻ സെക്സു നടത്തിയ ധീരമായ ശ്രമങ്ങളെ അനുസ്മരിക്കുന്ന ദിനം കൂടിയാണ് ഇത്.

 

Leave a Reply

Your email address will not be published. Required fields are marked *