സ്കൂള്‍ പ്രവേശനോത്സവം ജൂൺ ഒന്നിന് .ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. വെർച്വൽ സംവിധാനത്തിലാകും പ്രവേശനോത്സവം നടക്കുകയെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കോവിഡ് വ്യാപന സാഹചര്യമായതിനാല്‍ തുടക്കത്തില്‍ വിക്റ്റേഴ്സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളും പിന്നീട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പരസ്പരം കാണാന്‍ കഴിയുന്ന രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസ് സംവിധാനവും ഏര്‍പ്പെടുത്തും.ഡിജിറ്റല്‍ ക്ലാസുകളില്‍ കഴിഞ്ഞ വര്‍ഷത്തെ പാഠം ആവര്‍ത്തിക്കാത്ത രീതിയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ആദ്യത്തെ 15 ദിവസം കഴിഞ്ഞ വര്‍ഷത്തെ പാഠങ്ങളുമായി ബന്ധപ്പെടുത്തി ബ്രിഡ്ജ് ക്ലാസുകളാണ് നടത്തുക. ഒന്നിന് രാവിലെ 9.30 കൈറ്റ് വിക്ടോഴ്‌സ് ചാനലില്‍ പ്രവേശനോത്സവ പരിപാടികൾ ആരംഭിക്കും. 11 മണിക്കു സ്‌കൂള്‍തല പരിപാടി വെര്‍ച്വല്‍ ആയി നടത്തും.

Leave a Reply

Your email address will not be published. Required fields are marked *