അനാഥരാവുക എന്നത് വലിയ വേദനയാണ്. ബാല്യത്തിലും യൗവനത്തിലും വാർധക്യത്തിലുമൊക്കെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ഏകരായിത്തീരാറുണ്ട്. ഈ ഒറ്റപ്പെടൽ ഏതു നിലയ്ക്കായാലും ദുഃഖകരമാണ്. അതുപോലെ തന്നെ പ്രിയപ്പെട്ടവരിൽനിന്ന് അകന്ന് കഴിയേണ്ടിവരുന്നതും വേദനയെ സ്യഷ്ടിക്കും. ‘വെളിച്ചത്തിന്‍റെ വിരലുകൾ എന്ന പാഠത്തിൽ പരിചയപ്പെടുന്ന ഹസ്സനും ആമിനയും മായനും ഒറ്റപ്പെടലിന്‍റെ വേദനയനുഭവിക്കുന്നവരാണ്. ആമിനയുടെ ജീവിതം വർത്തമാനകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഒറ്റപ്പെടലിലും ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഒരുമിച്ച് കൂടിയുള്ള ജീവിതമെന്ന സ്വപ്നം തന്നെ. അത് വെളിച്ചവും ആശ്വാസവുമാണ്. ആമിനയും ഹസ്സനും സ്നേഹത്തിന്‍റെ വെളിച്ചത്തിന്‍റെ വിരലുകളാൽ ബദ്ധരായിത്തീരുന്നതിനെയാണ് ഈ പാഠം വെളിപ്പെടു ത്തുന്നത്.

പാoസംഗ്രഹം

മരക്കാർ, ബാപ്പയായ മായനെ നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാനായി എത്തി. മരക്കാരുടെ നിർബന്ധത്തിന് മായൻ വഴങ്ങിയില്ല, മടങ്ങിപ്പോകാത്തതിന്‍റെ കാരണമെന്തെന്ന് മരക്കാർക്ക് മനസിലാക്കാൻ കഴിയുന്നില്ല തനിക്കു ചില കാര്യങ്ങൾ ചെയ്യാനുണ്ട് അതിനു ശേഷം നാട്ടിലേക്ക്  മടങ്ങിയെത്താമെന്ന് മായൻ മകനോട് പറഞ്ഞപ്പോൾ തൊണ്ടയിടറി.താനും ഉമ്മയും ബാപ്പക്ക് എതിരായിട്ടെന്തെങ്കിലും ചെയ്‌തോ എന്നതിന് ഒന്നുമില്ലയെന്നും മരക്കാരിന്‍റെ ഉമ്മ വീടിന്‍റെ വിളക്കാണെന്നും ഇവിടുത്തെ താമസം സുഖമാണെന്നും ഉമ്മയെ കഷ്ട്ടപെടുത്തരുതെന്നും മോൻ പൊയ്‌ക്കോയെന്നും  സംസാരിച്ചാൽ പലതും പറയേണ്ടിവരുമോയെന്ന് മായൻ ഭയന്നു.മരക്കാർ ഇറങ്ങി നടന്നു.പടിവരെ മായനും പിന്നാലെ ചെന്നു. കുന്നിറങ്ങി മകൻ മറഞ്ഞപ്പോൾ,ഞാൻ ചത്തു എന്നാണ് മായൻ പറഞ്ഞത്. അപ്പോൾ അവിടേയ്ക്ക് ഹസ്സനെത്തി. മായന്‍റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടുവെങ്കിലും പുറത്തുകാണിക്കാതെ സംസാരിച്ചു. മായൻ ഹസ്സന്‍റെ കഴുത്തിൽ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു. മായൻ പടാപ്പുറത്തു വന്നിരുന്നപ്പോൾ ഹസ്സൻ, ആമിനയോട് മായന്കഞ്ഞികൊടുക്കാൻ പറഞ്ഞു.ആമിന കൊടുത്ത കഞ്ഞി മായൻ വലിച്ചു കുടിച്ച് പടാപ്പുറത്തെ കണ്ണടച്ച് നീണ്ടുനിവർന്നു കിടന്നു. കടന്നുവന്ന ഹസ്സൻ ഒന്നുംപറയാതെ ആമിനയെ തിരഞ്ഞു. ആമിന, ആടിന് പിണ്ണാക്കുവെളളം കൊടുക്കുകയായിരുന്നു. കൊച്ചിന് കൊറച്ച് പാലുകൊടുക്ക് എന്ന് ഹസ്സൻ പറഞ്ഞു. ഹസ്സനും മായനുമൊപ്പം താമസിക്കുന്ന ആമിന ഒരിക്കലും ഹസ്സന്‍റെ ഭാര്യയായിരുന്നില്ല. മരണത്തിൽനിന്ന് ഹസ്സൻ അവളെ രക്ഷിച്ചപ്പോഴുണ്ടായ ഒരുആത്മബന്ധമാണ് അവർക്കിടയിൽ സ്നേഹമായി ഇറ്റിറ്റു നിന്നത്. കുട്ടി ജനിച്ചതിനു നാൽപത് ദിവസത്തിനിടയിൽ ഓരോ ദിവസവും താൻ പൊയ്ക്കോളാമെന്ന് ആമിന പറയാറുണ്ട്. ഓരോ തവണയും പോകേണ്ട എന്ന് ഹസ്സൻ മറുപടി പറയും.നിങ്ങൾക്ക് തന്നെക്കൊണ്ട് ബുദ്ധിമുട്ടാ യിയെന്ന് ആമിന പറയുമ്പോൾ സന്തോഷമാണെന്ന് ഹസ്സൻ മറുപടി നൽകും. ആമിന, നല്ലവളാണെന്ന തോന്നലാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. ഗർഭിണിയായെത്തിയ ആമിനയെ ശുശ്രൂഷിക്കാൻ ഹസ്സൻ ഒരു സ്ത്രീയെ നിർത്തിയിരുന്നു. ഭക്ഷണവും ശുശ്രൂഷയും ആമിനയുടെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തി. പ്രസവ ശേഷം, ആമിനയ്ക്ക് ഹസ്സൻ പുതിയ കാച്ചിയും തട്ടവും കുപ്പായവും വാങ്ങിക്കൊടുത്തു. ഇത് ആമിനയെ അമ്പരപ്പിച്ചു. ഹസ്സൻ പടച്ചവാനാണോയെന്ന് അവൾക്ക് തോന്നിപ്പോയി. നാൽപത്തഞ്ചുദിവസം കഴിഞ്ഞപ്പോൾ ഇനി ബുദ്ധിമുട്ടിയ്ക്കുന്നത് ശരിയല്ല. നിങ്ങൾ കഷ്ടത്തിലാകും, സഹായിച്ചതിന് പടച്ചോൻ ഹസ്സന് നന്മ നൽകുമെന്ന് ആമിന പറഞ്ഞു. ആമിനയെയാണ് പടച്ചവൻ നൽകിയതെന്ന് ഹസ്സൻ പറഞ്ഞപ്പോൾ; ചെകുത്താനെയോ ദൈവത്തെയോ കണ്ടപോലെ അവൾ ഞെട്ടി. വിരോധമില്ലെങ്കിൽ തന്‍റെ ഭാര്യയാകാനായി കുഞ്ഞിനൊപ്പം ആമിനയ ഹസ്സൻ ക്ഷണിച്ചു. ആമിന ഹസ്സന്‍റെ കാലുകളിൽ കെട്ടിപ്പിടിച്ച് കരഞ്ഞു. ഹസ്സൻ ഇങ്ങനെയൊന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങളാണ് തനിക്ക് ജീവൻ തന്നതെന്ന് ആമിന പറഞ്ഞു. “വാ…” എന്ന്, ആമിനയെ പിടിച്ചെഴുന്നേല്പിച്ചുകൊണ്ട് പറഞ്ഞപ്പോൾ; തനിക്ക് ഒന്നുമില്ലെന്നും ഉയിരേ ഉള്ളൂവെന്നും ഇത് താൻ നിങ്ങൾക്ക് തന്നുവെന്നും അവൾ പറഞ്ഞു. അവർ പരസ്പരം കണ്ടെത്തി. അപ്പോൾ കുഞ്ഞിന്‍റെ കരച്ചിൽ ഉയർന്നു. ആമിനയും ഹസ്സനും ഉള്ളിലേക്കുപോയി. കുഞ്ഞുമുഖത്ത് തന്‍റെ ജീവിതം നിഴലിച്ചതായി ഹസ്സൻ കണ്ടു.

പദപരിചയം

ഇബടെ – ഇവിടെ

ബന്നത് – വന്നത്

ബേഗം – വേഗം

ഇജ്ജ് – നീ

എടങ്ങേറ് – പ്രശ്നം

ദുനിയാവ് – ലോകം

ബാസി – വാശി

പ്രശാന്തത – അടക്കമുള്ള

കലശയായ – വളരെകൂടുതലായ

സൊഹാ – സുഖമാണ്

ഇറ്റിറ്റു – തുള്ളിതുള്ളിയായി

നിഷേധാർത്ഥം – വിപരീതാർത്ഥം

അഗാധത – ആഴമേറിയ

സംഭ്രമം – ബദ്ധപ്പാട്

അഭൗമം – ദിവ്യമായ

ഗൂഡം – രഹസ്യമായ

ജബ്ബൽ – മാല

മാലിക് – ദൈവം

കൊണം – ഗുണം

പുടിച്ചില്ലാച്ചാല് – ഇഷ്ടപ്പെട്ടില്ലായെങ്കിൽ

പര്യായം

മകൻ – ആത്മജൻ, പുത്രൻ, തനയൻ, സുനു, സുതൻ, തനുജൻ, തനൂജൻ, ആത്മജാ തൻ, നന്ദനൻ, ആർഭകൻ  

ചോദ്യം – പ്രശ്നം, അനുയോഗം, പൃച്ഛ

തല – ശിരസ്, ശീർഷം, മൂർധാവ്, മസ്തകം , ഉത്തമാംഗം, വരാംഗം

 തൊപ്പി – ശീർഷകം, ശീർഷണ്യം, ശിരസം

ശൂന്യം – വശികം, തുച്ഛം, രിക്തകം

കഞ്ഞി – യവാഗു, ഉഷ്ണിക, ശ്രാണ, വിലോപി,

വിവാഹം – ഉപയമം, ഉപയാമം, പരിണയം, ഉദ്വാഹം,പാണിഗ്രഹണം, വേളി, കല്യാണം

സ്തീ – യോഷിത്ത്, അബല, യോഷ, നാരി, സീമന്തിനി, വധു, പ്രതീപ, ദർശിനി, വാമ, വനിത, മഹിള, അംഗന, ലലന,മാനിനി

വസ്ത്രം – ആച്ഛാദനം, ഛാദനം, വാസസ്, ചേലം, ചൈലം, വസനം, അംശുകം, പടം,അംബരം, കശിപു, പ്രോതം

സന്ധി

വരണമെന്നാണ് – വരണം + എന്നാണ് – ആദേശസന്ധി

അല്ലെങ്കിൽ – അല്ല + എങ്കിൽ – ലോപസന്ധി

തൊണ്ടയിടറി – തൊണ്ട + ഇടറി – ആഗമസന്ധി

അതൊക്കെ – അത് + ഒക്കെ – ലോപസന്ധി

അവിടെയൊര് അവിടെ + ഒര് – ആഗമസന്ധി

ഭാവത്തിൽ – ഭാവം + ഇൽ – ആദേശസന്ധി

അകത്തെങ്ങും – അകത്ത് + എങ്ങും – ലോപസന്ധി

ഉപ്പിട്ടാറ്റിയ – ഉപ്പ് + ഇട്ടാറ്റിയ – ലോപസന്ധി

കെട്ടിപ്പിടിച്ചു – കെട്ടി + പിടിച്ചു – ദ്വിത്വസന്ധി

ഹൃദയത്തിൽ – ഹൃദയം + ഇൽ – ആദേശസന്ധി

സമാസം

അവ്യക്തമായ  – വ്യക്തമല്ലാത്ത- അവ്യയീഭാവസമാസം

കലപില ശബ്ദം – കലപില എന്ന ശബ്ദം – നിർദ്ദേശികാതൽപുരുഷൻ

കണ്ണീർക്കണങ്ങൾ – കണ്ണീരിന്റെ കണങ്ങൾ – സംബന്ധികാ തൽപുരുഷൻ

കൈപ്പടത്തിന്മൽ – കപ്പടത്തിന്റെ മേൽ – സംബന്ധികാതൽപുരുഷൻ

തീത്തൈലത്തിന്റെ – തീ പോലെയുള്ള തൈലത്തിന്റെ- ഉപമിത സമാസം (ഉപമാതൽപുരുഷൻ)

നിശ്ശബ്ദനായി – ശബ്ദ മി ല്ലാത്തവനായി – അവ്യയീഭാവ സമാസം

തോട്ടപ്പണി – തോട്ടത്തിലെ പണി – പ്രതിഗ്രാഹികാതൽപുരുഷൻ

വെയിൽനാളം – വെയിലിന്റെനാളം – സംബന്ധികാതൽപുരുഷൻ

ആടിക്കുലുങ്ങി – ആടിയും കുലുങ്ങിയും – ദ്വന്ദ്വസമാസം

അപരാധരബാധവും – അപ രാത്താധൽ ഉള്ള ബോധവും – പിയാജികാ തൽപുരുഷൻ

വിപരീതപദം

വ്യക്തം X അവ്യക്തം

ദൂരെ X ചാരെ

പുതിയ x പഴയ

അൽപം X അനൽപം

വിശ്വാസം X അവിശ്വാസം

നിശ്ചലം X ചഞ്ചലം

കഠിനം X ലളിതം (മൃദു)

1. “തനിക്കുവേണ്ടി വേദനിക്കാൻ ചിലരുണ്ടാവുക എന്നതാണല്ലോ പരമമായ സുഖം.” ഈ നിരീ ക്ഷണത്തെ പാഠസന്ദർഭവുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്യുക.

ഗർഭിണിയായ ആമിന, ഹസ്സന്‍റെ വീട്ടിൽ അഭയം തേടുക യായിരുന്നു. ഹസ്സനുമായി കുടുംബബന്ധമോ വ്യക്തിബന്ധമോ ആമിനയ്ക്കുണ്ടായിരുന്നില്ല.  തീർത്തും അപരിചിത. ആമിനയ്ക്ക് സംരക്ഷണം നൽകാൻ ഹസ്സൻ ആവശ്യമായത് ചെയ്തിരുന്നു. അവൾക്ക് പ്രസവശുശ്രൂഷയ്ക്കായി മുതിർന്ന ഒരു സ്ത്രീയെ ഏർപ്പെടുത്തി. ആവശ്യമായ ഭക്ഷണവും സംരക്ഷണവും ഉറപ്പാക്കി. കുഞ്ഞ് ജനിച്ചതിനുശേഷം ഹസ്സനെയും മറ്റുള്ളവരെയും ബുദ്ധിമുട്ടിക്കാതെ പോകാൻ അനുവദിക്കണമെന്ന് ആമിന അഭ്യർഥിക്കു മ്പോൾ, സ്നേഹത്തോടെ അതിനെ തടയുകയാണ് ഹസ്സൻ ചെയ്യുന്നത്. അനാഥയായി കടന്നുവന്ന ആമിനയെ, ഒറ്റയായി ജീവിച്ച ഹസ്സൻ തന്‍റെ ജീവിതത്തിലേയ്ക്ക് തുണയായി കൂട്ടി. ആമിനയുടെ വേദനയിൽ പങ്കുചേരാൻ, ആശ്വാസമാകാൻ, അവളുടെ വേദനയെതന്‍റെതാക്കി അനുഭവിക്കാൻ ആളുണ്ടാകുന്നത് സുഖകരമാണ്. ആ സുഖാനുഭൂതിയാണ് വേദകൾ പരസ്പരം പങ്കുവയ്ക്കുന്ന അനാഥരായ ആമിനയും ഹസ്സനും അനുഭവിക്കുന്നത്.  അനാഥരെന്ന അവസ്ഥയിൽനിന്നും ഇരുവരെയും സനാഥരാക്കുന്നത് അവരുടെ ദുഃഖങ്ങളാണ്. ആ ദുഃഖങ്ങൾ പരസ്പരം കൈമാറുമ്പോൾ ഇരുവരും ഒറ്റയല്ലായെന്ന തിരിച്ചറിവിലാണ് എത്തിച്ചേരുന്നത്. ഹസ്സന്‍റെ വീട്ടിൽ ഒരുമിച്ചുചേരുന്ന ആമിനയും ഹസ്സനും തങ്ങൾക്കുവേണ്ടി വേദനിക്കാൻ പരസ്പരം ഉണ്ടാകുക എന്ന പരമമായ സുഖത്തിലേയ്ക്ക് എത്തിച്ചേരുകയാണ്.

2. “ഇടിഞ്ഞുമറിഞ്ഞജബ്ബലിന്‍റെ ചേലിക്കാഇക്കിടപ്പ്”എന്ന്ഹസ്സൻഉള്ളിൽകരുതി. മായൻഎന്നകഥാപാത്രത്തിന്‍റെ അവസ്ഥസൂചിപ്പിക്കാൻഈപ്രയോഗത്തിന്എത്രമാത്രംകഴിയുന്നുണ്ട്? വിശദമാക്കുക.

ഭാര്യയെയും മകനെയും നാടിനെയും പിരിഞ്ഞ് ഒറ്റപ്പെട്ടു കഴിയുകയാണ് മായൻ. ഒറ്റയായ ഹസ്സന്‍റെ കൂടെയാണ് അയാളുടെ പാർപ്പ് മായന്‍റെ മകൻ, പിതാവിനെ നാട്ടിലേക്ക് ,വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തുന്നുണ്ടെങ്കിലും മായൻ മടങ്ങി പോകാൻ തയ്യാറാകുന്നില്ല .തനിക്ക് ചില കാര്യങ്ങൾ കൂടി നിർവഹിക്കാനുണ്ട് .അതിനുശേഷം മടങ്ങിയെത്താമെന്നാണ് അയാൾ മകന് വാക്ക് കൊടുത്തത് .മാത്രമല്ല ,സ്നേഹനിധിയായ അമ്മയെ മകൻ സംരക്ഷിക്കണമെന്ന നിർദ്ദേശവും മായൻ മകന് കൊടുക്കുണ്ട്. ഭാര്യയും മകനും ആശ്രയമായിത്തീരാൻ കഴിയാത്ത  വേദന മായൻ അനുഭവിക്കുന്നുണ്ട് .മകൻ നാട്ടിലേക്ക് നടന്ന് കണ്മുന്നിൽ നിന്ന് മറയുമ്പോൾ തനിക്ക് അവനെ നഷ്ടമായതുപോലെയുള്ള വേദനയാണ് മായൻ അനുഭവിക്കുന്നത് .അനാഥനായി ,ആശ്രയമില്ലാത്തവനായിത്തീർന്ന മായന്‍റെ അവസ്ഥ സൂചിപ്പിക്കാൻ ‘ഇടിഞ്ഞു മുറിഞ്ഞ ജബ്ബലിന്‍റെ ചേലിക്കാ ഇക്കിടപ്പ്’ എന്ന പ്രേയോഗം ഉചിതമാണ്.

3. “മരക്കാർ മറവിലേക്കു താഴുകയാണ്; കാലുകൾ കാണാതായി; പുറവും മറഞ്ഞു; തലമാത്രം ബാക്കിയുണ്ട്; ഒരു കറുത്ത തൊപ്പിമാതം; എല്ലാം മറഞ്ഞു. ശൂന്യം.” ഈ വരികളിൽ തെളിയുന്ന ദൃശ്യത്തിന്‍റെ സവിശേഷതകൾ എന്തൊ ക്കെയാണ്? ചർച്ചചെയ്ത് കുറിപ്പ് തയാറാക്കുക.

മരക്കാർ എന്ന മകൻ നടന്നു മറയുന്നത് മായൻ കൺമുന്നിൽക്കാണുകയാണ്. ആ ദൃശ്യത്തിന്‍റെ തത്സമയ വിവരണമാണിത്. തനിക്ക് വേണ്ടപ്പെട്ട ഒന്ന് കാഴ്ചയിൽനിന്ന് മറയുന്നതിന്‍റെ വേദനയാണ് ഈ ദൃശ്യത്തെ ശക്തമാക്കുന്നത്. പ്രിയപ്പെട്ടതിനെ  പിരിയുന്ന ദുഃഖം സൂക്ഷ്മമായി അവതരിപ്പിക്ക പ്പെടുന്നു. ഓരോ അവയവവും മറയുന്നതിനെ എണ്ണിയെണ്ണി പറയുന്നതിലൂടെ കാഴ്ച്ചക്കാരന്‍റെ  ശ്രദ്ധയും മറയുന്ന ആളോടുള്ള താൽപര്യവുമെല്ലാം ഇതിലൂടെ വ്യക്തമാക്കുന്നു. വായനക്കാരിലും ഈ ദൃശ്യാനുഭവത്തെ ആഴത്തിൽ പതിപ്പിക്കുന്നതിനും മരക്കാരുടെ പിതാവിന്‍റെ മാനസി കാവസ്ഥ വ്യക്തമാക്കുന്നതിനു ഈ ദൃശ്യാവതരണം സഹായകമാണ്.

4, “അവ മഷി തട്ടിയ ദീപങ്ങളെപ്പോലെ പ്രകാശിച്ചു. വെളുത്ത കൊലുന്നനെയുള്ള ആ ഉമ്മക്കുട്ടി മഞ്ഞു നനഞ്ഞ വളളിക്കുടിലിൽ  വെയിൽ നാളം തട്ടുന്നതു പോലെ ഒന്ന് തെളിഞ്ഞു. ഇത്തരം പ്രയോഗങ്ങൾ ആഖ്യാനത്തിന് ചാരുത നൽകുന്നുണ്ടോ? കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി കുറിപ്പ് തയാറാക്കുക.

ഹസ്സന്‍റെ സംരക്ഷണത്തിൽ കഴിയുന്ന ആമിനയ്ക്കുണ്ടായ മാറ്റത്തെയാണ്, ‘അവ മഷി തട്ടിയ ദിപങ്ങളെപ്പോലെ പ്രകാശിച്ചു. വെളുത്ത കൊലുന്നനെയുള്ള ആ ഉമ്മക്കുട്ടി മഞ്ഞുനനഞ്ഞ വള്ളിക്കുടിലിൽ വെയിൽനാളം തട്ടുന്നതുപോലെ ഒന്നു തെളിഞ്ഞു’ എന്ന് പറഞ്ഞിരിക്കുന്നത്. ഗർഭിണിയായി ഒറ്റപ്പെട്ട്, ആശ്രയമില്ലാതെ കഴിഞ്ഞ സന്ദർഭ ത്തിലാണ് ഹസ്സൻ ആമിനയ്ക്ക് സംരക്ഷണംനൽകിയത്. ആഹാരത്തിലൂടെയും മാനസികമായ സന്തോഷത്തിലൂടെയും ലഭിച്ച ആരോഗ്യാവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്.

 “ഇക്ക് ഒന്നും ഇല്ല. ഉയിരേ ഉള്ളൂ. അതു ഞാൻ ഇങ്ങക്ക് തന്ന് – മുറിഞ്ഞു വീഴുന്ന കണ്ണീരിനിടയിലൂടെ അവൾ ഈ വാക്കുകൾ പറഞ്ഞപ്പോൾ ദൈവം അതിലേ കടന്നുപോയെന്നു തോന്നുന്നു. ഒരൗഭമമായ പ്രകാശം ഹസ്സന്‍റെ ഉള്ളിലേക്കു തള്ളി ക്കയറി. അവൻ ആ പ്രകാശത്തിലേക്കു നോക്കിക്കൊണ്ടുനിന്നു. ഒറ്റപ്പെട്ട ഹസ്സനും ആമിനയും പരസ്പരസമ്മതത്തോടെ ഒരുമിച്ചു ജീവിക്കാൻ തയാറാകുന്നു. ഹസ്സൻ, ആമിനയ്ക്ക് ചെയ്തുകൊടുത്ത സഹായങ്ങൾക്ക് തന്‍റെ ജീവൻ മാത്രമേ നൽകാ നുള്ളൂവെന്ന് ആമിന പറയുമ്പോൾ ഹസ്സന്‍റെ ഉള്ളിലെ ആഗ്രഹം ഫലപ്രാപ്തിയിലെ ത്തുകയായിരുന്നു. ഹസ്സന് തന്‍റെ ജീവൻ നൽകാമെന്ന ആമിനയുടെ വാക്കുകൾ, ഈശ്വരൻ കടന്നുപോയ അനുഭവത്തെയാണ് നൽകിയത്.”വാസ്തവത്തിൽ, മായൻ നിർബന്ധിച്ചിട്ടും വിവാഹം കഴിക്കാനുള്ള മടിതന്നെ അതായിരുന്നു. പക്ഷേ, കടുക്കക്കഷായം കുടിക്കുമ്പോലെ അതു ചെയ്യേണ്ടിവന്നുവെന്നുമാത്രം കുടിച്ചു നോക്കിയപ്പോഴാകട്ടെ, കടുക്കയല്ല, നെല്ലിക്കയാണ്. “മുമ്പെ  ചവർത്തു, പിന്നെ മധു രിച്ചു.” ആമിനയെ വിവാഹം ചെയ്യാൻ ആദ്യമൊന്നും ഹസ്സന് താൽപ ര്യമില്ലായിരുന്നു. എന്നാൽ മനസ്സില്ലാമനസ്സോടെ, കയ്പ് കുടിച്ചിറക്കുംപോലെ വിവാഹം ചെയ്യേണ്ടി വന്നു. എന്നാൽ ആദ്യം കടുക്കക്കഷായമായി കരുതിയിരുന്ന വിവാഹം പിന്നീട് നെല്ലിക്ക പോലെ മധുരിക്കുകയാണുണ്ടായത്. ആശങ്കയോടെ ഏർപ്പെട്ട വിവാഹജീവിതം ആഹ്ലാദമായിത്തീർന്ന തിനെക്കുറിച്ചാണ് ഇവിടെ വ്യക്തമാക്കുന്നത്. “ഒരു കൊച്ചുമോട്ടോർ ബോട്ട് വലിച്ചുകൊണ്ടുപോകുന്നി കെട്ടുവഞ്ചിപോലെ. പടിക്കൽവച്ച് അവതമ്മിലുള്ള കെട്ടഴിഞ്ഞു. മോട്ടോർ ബോട്ട് മുന്നോട്ടു നീങ്ങി. കെട്ടുവഞ്ചി നിന്നു. ബാപ്പയെ കണ്ട് മടങ്ങിപ്പോകുന്ന മകനെയാണ് നോവലിസ്റ്റ് ഇവിടെ അവതരിപ്പിക്കുന്നത്. മായൻ കെട്ടുവഞ്ചിയും മകനായ മരക്കാർ മോട്ടോർ ബോട്ടുമാണ്. മകന്‍റെയൊപ്പം പടിക്കൽവരെ ചെന്നമായൻ അവിടെ നടത്തം അവസാനിപ്പിച്ചതിനെയാണ് കെട്ടുവഞ്ചി നിന്നു എന്നു പറഞ്ഞിരിക്കുന്നത്. ഈ പ്രയോഗ ങ്ങളൊക്കെത്തന്നെയും ആഖ്യാനത്തിന് മനോഹാരിത പകരുന്നതാണ്.

5. “പ്രക്യതി ദയാപൂർവം എന്നിൽ നിക്ഷേപിച്ച് – ഞാൻ ഉണ്ടാക്കിയതല്ല – മനുഷ്യനന്മയിലുള്ള വിശ്വാസം എന്നെ വിങ്ങിക്കരയിക്കുന്നു, പരിഹസിക്കുന്നു. ചിലപ്പോൾ ശുണ്ഠിപിടിപ്പിക്കു കയും ചെയ്യുന്നു. ഒക്കെക്കഴിഞ്ഞ് ആലോചിച്ചു നോക്കുമ്പോൾ മനുഷ്യമനസ്സിൽ പൊന്തിവരുന്നതിതാണ് – ഒടുങ്ങാത്ത വേദനകളും ഓർക്കാനിഷ്ടപ്പെടാത്ത ഓർമ്മകളും കൊടുത്താൽ മടക്കിത്തരാത്ത ർമകളും കൊടുത്താൽ മടക്കിത്തിരാത്ത ഹ്യദയങ്ങളും, എ ല്ലാമിരുന്നാലും പിന്നെയും ജീവിതം എത്ര സുന്ദരമാണ്!”

 (ഉറൂബ് – എന്റെ കഥകളെപ്പറ്റി ഞാൻതന്നെ ഉറുബിന്‍റെ തിരഞ്ഞെടുത്ത കഥകൾ)

നോവലിസ്റ്റിന്‍റെ ജീവിതവീക്ഷണമല്ലേ ഈ വരി കളിൽ തെളിയുന്നത്? പാഠഭാഗത്തെ സന്ദർഭ ങ്ങൾ പരിഗണിച്ച് വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.

തന്‍റെ കഥകളെപ്പറ്റി ഉറൂബ് പറഞ്ഞ അഭിപ്രായം പാഠഭാഗത്തിനു യോജിക്കും. പാഠഭാഗത്ത് നാം പരിചയപ്പെടുന്ന കഥാപാത്രങ്ങൾ നീറുന്ന ജീവി തപ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. മായൻ, തന്‍റെ നാട്ടിലേക്ക് മടങ്ങിപ്പോയി കൂടുംബത്തോടൊപ്പം താമസിക്കാൻ കഴിയാത്ത വിഷമസന്ധിയിലാണ്. ഹസ്സൻ ഒരു അനാഥനാണ്. ഹസ്സന്‍റെ വീട്ടിൽ താമസിക്കുന്ന ആമിന ഗർഭിണിയായപ്പോൾ ഉപേക്ഷിക്കപ്പെട്ടവളാണ്. അവൾക്ക് ആരോരുമില്ലാതെ അപരിചിതനായ ഹസ്സന്‍റെ വീട്ടിൽ കിടന്ന് പ്രസവിക്കേണ്ടിവന്നു. മാത്രമല്ല, അന്യനായ ഹസ്സന്‍റെയും അയാൾ ചുമതലപ്പെടുത്തിയ നോട്ടക്കാരിയുടെയും സംരക്ഷണയിൽ കഴിയേണ്ട ഗതികേടിലാണ് ആമിന.താൻ അനുഭവി ക്കുന്ന, ഔദാര്യത്തിന് തക്ക പ്രതിഫലം നൽകാൻ അവൾക്ക് മാർഗമില്ല. ഇത്തരത്തിലുള്ള ദുരിതജീ വിതമാണ് അവൾക്ക് അനുഭവിക്കാനുള്ളത്. മാത്രമല്ല, പിതാവില്ലാത്ത ഒരു കുഞ്ഞിനെ സംരക്ഷിക്കേണ്ട ബാധ്യതയും അവൾക്കുണ്ടായിരിക്കുന്നു. ഈ ദുർവിധിയിൽ തന്നെ സംരക്ഷിച്ച ഹസ്സന് ആമിനതന്‍റെ ജീവിതം അർപ്പിക്കുന്നു. ആമിനയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി സംരക്ഷിക്കാൻ ഹസ്സൻ തയാറാകുന്നു. അനാഥരായ ആമിനയും ഹസ്സനും കുഞ്ഞും സനാഥരായിത്തീരുന്നു. ഒറ്റപ്പെടലിന്‍റെ ദുഖം അനുഭവിച്ചിരുന്ന ആമിനയും ഹസ്സനും ഒരുമിച്ച് ഭാര്യാഭർത്താക്കന്മാരായി ജീവി ക്കാൻ തീരുമാനിക്കുന്നു. ഇരുവരുടെയും ജീവിതം പ്രതീക്ഷനിറഞ്ഞതായിത്തീരുന്നു. സന്തോഷവും ദുഃഖവുമെല്ലാം ഒരുമിച്ച് പങ്കുവച്ച് സുഖസമ്പൂർണ മായ ജീവിതം നയിക്കാൻ അവർ ഒരുമിച്ച് തീരുമാനിക്കുന്നു. ഒടുങ്ങാത്ത വേദനകളും ഓർക്കാനിഷ്ടപ്പെടാത്ത ഓർമകളും കൊടുത്താൽ മടക്കി ലഭിക്കുന്ന ഹൃദയങ്ങളും പരസ്പരം ചേർന്ന് സുന്ദരമാകുന്ന ജീവിതത്തെയാണ് നാം പാഠഭാഗത്ത് പരിചയപ്പെടുന്നത്. ദുഖങ്ങളിൽ ആണ്ടുമുങ്ങിയ ആമിനയുടെയും ഹസ്സന്‍റെയും ജീവിതം, എല്ലാ ദുഃഖങ്ങളെയും അപ്രസക്തമാക്കി ഒരു കൈവഴിയായി ഒഴുകിത്തുടങ്ങുന്നു. എല്ലാ ദുഖ ങ്ങളും അനുഭവിക്കുമ്പോഴും അതിനു മീതേ സ്വച്ഛസുന്ദരമായ ജീവിതം കടന്നുവരുകതന്നെ ചെയ്യുമെന്ന് പാഠഭാഗത്ത് പരിചയപ്പെടുന്ന ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു.

6, പാഠഭാഗം അടിസ്ഥാനമാക്കി ഹസ്സൻ എന്ന കഥാ പാത്രത്തെ നിരൂപണം ചെയ്യുക.

ഹസ്സൻ ഒരു അനാഥനാണ്. സ്നേഹവും കരുണയും ദയയും സഹജീവിസ്നേഹവും ഉളളിൽ സുലിക്കുന്ന യുവാവ്. ആശയമില്ലായ്മയെയും ദുഖങ്ങളെയുമെല്ലാം സധൈര്യം നേരിടുന്ന ധീരത ഹസ്സന്‍റെ സ്വഭാവവൈശിഷ്ട്യമാണ്. ഉളളിൽസഹ ജീവിസ്നേഹം നിറഞ്ഞിരിക്കുന്നതുകൊണ്ടാണ് ഗർഭിണിയായി എത്തുന്ന ആമിനയെ സംരക്ഷിക്കാൻ അയാൾ തയാറാകുന്നത്. ആമിനയ്ക്ക് ആഹാരവും ഗർഭശുശ്രൂഷയ്ക്ക് സഹായിയെയും നൽകുന്ന ഹസ്സൻ കാരുണ്യത്തിന്‍റെ ഉത്തമമാത്യ കയായിത്തീരുന്നു. കുഞ്ഞ് ജനിച്ചതിനുശേഷം സഹായങ്ങൾക്ക് നന്ദി അർപ്പിച്ച് ആശിസ്സുകൾ നേർന്ന് അവിടം വിട്ടുപോകാൻ തയാറാകുന്ന ആമിനയെ സ്വീകരിച്ച് ഒരുമിച്ചു ജീവിക്കാൻ ഹസ്സൻ തയ്യാറാകുന്നു. ആമിനയുടെ മനസ്സ് ഹസ്സന് മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ടാണ്,സ്നേഹസമ്പന്നയാണ് എന്ന് വ്യക്തമാകുന്നതു കൊണ്ടാണ് അവൻ ആമിനയെ സ്വീകരിക്കുന്നത്. ഹസ്സന്‍റെതല്ലാത്ത, പിതാവാരെന്നറിയാത്ത കുഞ്ഞിനെ സ്വന്തം മകനായി കാണാൻ കഴിയുന്നത് വലിയ മനസ്സുള്ളവർക്കാണ്. ആ ഹൃദയവിശാലത ഹസ്സനുണ്ട്. ആ നന്മ ഉള്ളിൽ നിറഞ്ഞി രിക്കുന്നതുകൊണ്ടാണ് മംഗളപൂർണമായ ജീവിതം ഹസ്സനുണ്ടായത്. അനാഥയായ ആമിനയെ ജീവിതസഖിയാക്കി തന്‍റെ അനാഥത്വത്തെ ഇല്ലാതാ ക്കുന്ന ഹസ്സൻ മനുഷ്യത്വത്തിന്‍റെ ഉദാത്തമാതൃക യാണ്.

7. തെറ്റു തിരുത്തുക;

മന്ത്രിമാർ ആഴ്ചയിൽ ചുരുങ്ങിയത് നാലു ദിവസമെങ്കിലും തലസ്ഥാനത്തുണ്ടായിരിക്കണമെന്നു തീരുമാനിച്ചു. ‘

• അധ്യാപകൻ നന്നായി പഠിച്ചതിന് കുട്ടിക്ക് സമ്മാനം നൽകി.

• ഉദാരമതികളായ നാട്ടുകാരോടുള്ള കൃതജ്ഞത നന്ദിപൂർവം രേഖപ്പെടുത്തിക്കൊള്ളുന്നു.

• ആഴ്ചയിൽ ചുരുങ്ങിയത് നാലു ദിവസമെങ്കിലും മന്ത്രിമാർ തലസ്ഥാനത്തുണ്ടായിരിക്കണമെന്നു തീരുമാനിച്ചു.

• നന്നായി പഠിച്ചതിന് അധ്യാപകൻ കുട്ടിക്ക് സമ്മാനം നൽകി.

 • ഉദാരമതികളായ നാട്ടുകാരോടുള്ള കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളുന്നു.

8. “വെളിച്ചത്തിന്റെ വിരലുകൾഎന്ന പാഠഭാഗത്തിലെ ഇഷ്ടപ്പെട്ട ഒരു സന്ദർഭത്തിനു തിരക്കഥ തയാറാക്കുക.

എന്തെല്ലാം പരിഗണിക്കാം

 • കഥാവസ്ത

• സ്ഥലം, കാലം

•ദൃശ്യസാധ്യതകൾ

• സംഭാഷണങ്ങൾ

(ഇഷ്ടിക തെളിഞ്ഞുകാണുന്ന ഓടിട്ട വീടിന്‍റെ പുറകുവശം. ഒരു ആട്ടിൻകൂട്. ഒരു തള്ളയാടിനെ മരത്തിൽ കെട്ടിയിട്ടിരിക്കുന്നു. വെള്ളം കുടിച്ച് പിണ്ണാക്ക് തപ്പിത്തിന്നുന്ന ആട്. സമയം ഉച്ചകഴിഞ്ഞിരിക്കുന്നു, ആമിനയും ഹസ്സനും പരസപരം സംസാരിക്കുന്ന ദൃശ്യം.)

ആമിന ഹസ്സനോട് (ആമിനയുടെ മുഖദ്യശ്യം) : “ഇത്തി ഞമ്മള് ഇബടെ നിന്നാൽ…

ഹസ്സൻ (ഹസ്സന്റെ മുഖ ദൃശ്യം): നിന്നാല്?

ആമിന : ഇങ്ങളെ കസ്റ്റത്തിലാക്കായിരിക്കും. നനഞ്ഞടം കുയിച്ചടല്ലോ! പക്ക ങ്കില് ഇങ്ങള് ഇശ്ശൈത  കൊണത്തിന്പ ടച്ചോൻ ഇങ്ങക്ക് തരും.

 ഹസ്സൻ : “പടച്ചോൻ ഞമ്മക്ക് തന്ന്

 ആമിന : എന്ത്?

ഹസ്സൻ : അന്നത്തന്നെ

ആമിന : “ഹാ..” (ആമിനയുടെ മുഖത്തിന്‍റെ close up ദൃശ്യം) ഞെട്ടി, അമ്പരക്കുന്നു. പ്രകാശമാനമായ കണ്ണുകൾ ഹസ്സന്‍റെ മുഖത്ത് പതിപ്പിച്ചുകൊണ്ട് നിൽക്കുന്നു)

 ഹസ്സൻ : (മുഖത്തിന്‍റെ close up ദൃശ്യം) ഇജ് അമ്പര ക്കണ്ട, ആമിനേ! അനക്ക് ബിരോതം ഇല്ലാച്ചാല് അനക്ക് ഇബടെ കൂടാം. എനക്ക് ഒരാള്ബേണം. സമ്മതാച്ചാൽ…

ആമിന : (മുഖത്തിന്‍റെ close up ദൃശ്യം)

(കണ്ണീരണിഞ്ഞുകൊണ്ട്) ന്‍റെ റബ്ബേ പക്കെങ്കില്, ഞാന്…

ഹസ്സൻ : (പുഞ്ചിരിയോടെ) ഇക്കുട്ടിയല്ലേ, ഓൻ എന്‍റെ മോനാ. പക്കെങ്കില് ഞമ്മക്ക് പുടിച്ചില്ലാച്ച് വേണ്ട.

ആമിന : (മധ്യ സമീപ ദൃശ്യം) (ഹസ്സന്‍റെ കാലിലേയ്ക്ക് വീഴുന്നു കാലുകളിൽ കെട്ടിപ്പിടിച്ച് മുഖം ചേർത്ത് കരയുന്നു)

Leave a Reply

Your email address will not be published. Required fields are marked *