Loading...
LEARNING IS NOW @ YOUR FINGERTIPS

Endz Education

ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ഡോ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാസമിതി 1949 സെപ്റ്റംബർ 14ന് ഹിന്ദിയെ ഇന്ത്യയുടെ ഭരണഭാഷയായി തെരഞ്ഞെടുത്തു. ഈ തീയതി പിന്നീട് ദേശീയ ഹിന്ദി ദിനായി മാറുകയായിന്നു.ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം ദേവനാഗിരി ലിപിയിലെഴുതപ്പെട്ട ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ഏകദേശം 250 ദശലക്ഷത്തിലധികം ആൾക്കാർ ഹിന്ദി സംസാരിക്കുന്നുവെന്നാണ് കണക്ക്. 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 43.6 ശതമാനം ആൾക്കാർ ഹിന്ദി സംസാരിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും അധികം സംസാരിക്കുന്ന നാലാമത്തെ ഭാഷ എന്ന പ്രത്യേകതയും ഹിന്ദിക്കുണ്ട്. Read More