Loading...
LEARNING IS NOW @ YOUR FINGERTIPS

Endz Education

ഒക്ടോബര്‍-2, അഹിംസാ വ്രതമാര്‍ഗ്ഗത്തിന്‍റെ കരുത്ത് ലോകത്തെ അത്ഭുതപ്പെടുത്തും വിധം സാക്ഷ്യപ്പെടുത്തിയ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്‍‌മദിനം. …………………………………………………………………………………………………………………………………………………………………………………………….അദ്ദേഹത്തിനോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഇന്നേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുകയാണ്.
1869 ഒക്ടോബർ-2 ന് കരംചന്ദ് ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരില്‍ ഇളയവനായിട്ടായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന ഗാന്ധിജിയുടെ ജനനം. ……………………………………………………………………………………………………………………………………………………………………………………………..ഗുജറാത്തിലെ പോര്‍ബന്തറിലാണ് അദ്ദേഹം ജനിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. മഹാത്മ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം, ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. ……………………………………………………………………………………………………………………………………………………………………………………………….അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല, അതിന്‍റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.മഹാത്മ ഗാന്ധിയുടെ വാക്കുകളിലും പ്രവൃത്തികളും സമര രീതികളിലും നൂറുകണക്കിനുപേർ ആകൃഷ്ടരാവുകയും 1930 മാർച്ചിൽ നടന്ന ദണ്ഡിയാത്രയിൽ നിരവധി പേർ പങ്കാളികളാവുകയും ചെയ്തു. ……………………………………………………………………………………………………………………………………………………………………………………………..ഗാന്ധിയുടെ അഹിംസ തത്വചിന്തയുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബർ രണ്ട് രാജ്യാന്തര അഹിംസാ ദിനമായി ആചരിക്കാൻ 2007 ജൂൺ 15 ന് തീരുമാനിച്ചു. ഈ ദിവസത്തിലൂടെ അഹിംസയുടെ സന്ദേശം വിദ്യാഭ്യാസത്തിലൂടെയും പൊതു അവബോധത്തിലൂടെയും പ്രചരിപ്പിക്കാനാണ് ശ്രമം.

1) “വളരെ സൗമ്യമായിത്തന്നെ, നിങ്ങൾക്ക് ഈ ലോകത്തെ പിടിച്ചുകുലുക്കാനാകും”.

2) “എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം”

3) “നിങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങളുടെ ചിന്തകളാകുന്നു, ചിന്തകള്‍ വാക്കുകളും, വാക്കുകള്‍ പ്രവൃത്തികളും, പ്രവൃത്തികള്‍ മൂല്യങ്ങളുമാകുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാകുന്നത്.”

4) “മനുഷ്യൻ അവന്‍റെ ചിന്തകളുടെ ഉത്പന്നമാണ്. അവൻ ചിന്തിക്കുന്നതെന്തോ അതാണ് അവൻ ആയിത്തീരുന്നത്.”

5) “സമാധാനത്തിലേയ്ക്ക് ഒരു പാതയില്ല, സമാധാനമാണ് പാത.”

6) “അധ്വാനവും അധ്യയനവും പ്രാർഥനയുമാണ് ആരോഗ്യത്തിന്‍റെ മൂന്ന് താക്കോൽ. ഏതെങ്കിലുമൊന്നിന്‍റെ അഭാവം ആരോഗ്യത്തെ ബാധിക്കും.”

7) “എന്തെങ്കിലും ചെയ്യും മുമ്പ്, നിങ്ങൾ കണ്ടിട്ടുള്ള പാവപ്പെട്ടവരുടെ മുഖങ്ങൾ ഓർമയിലേക്ക് കൊണ്ടുവരിക. നിങ്ങൾ ചെയ്യാൻ പോകുന്ന പ്രവൃത്തികൊണ്ട് അവർക്കെന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്ന് സ്വയം ചോദിക്കുക.”

8) “മതങ്ങൾ അന്യോന്യം വേർതിരിക്കാനല്ല, മറിച്ച് കൂട്ടിയിണക്കാനാണ്.”

9) “എന്‍റെ മതം സത്യത്തെയും അഹിംസയെയും അടിസ്ഥാനമാക്കിയുള്ളതാണ്. സത്യം എന്‍റെ ദൈവമാണ്. അവനെ തിരിച്ചറിയാനുള്ള മാർഗമാണ് അഹിംസ.”

10) “മനുഷ്യൻ അവന്‍റെ സ്വന്തം മതത്തിന്‍റെ ഹൃദയത്തിൽ എത്തുന്നുവെങ്കിൽ അയാൾ മറ്റു മതങ്ങളുടെ ഹൃദയത്തിലും എത്തിയിരിക്കും.”