അടൂർ ഗോപാലകൃഷ്ണൻ

കൊടിയേറ്റം, അടുർ ഗോപാലകൃഷ്ണന്‍റെ പ്രസിദ്ധമായ സിനിമയാണ്. സിനിമയുടെ വാഗ്ദപമായ തിരക്കഥ സിനിമപോലെ ദൃശ്യഭംഗി പകരാൻ സമർഥമാണ്. ശങ്കരൻകുട്ടി എന്ന മനുഷ്യന്‍റെ കുട്ടികൾക്കൊപ്പമുള്ള ശൈശവ സഹജമായ ജീവിതമാണ് തിരക്കഥയിൽ കാണാൻ കഴിയുന്നത്. വിവാഹിതനെങ്കിലും ഉത്തരവാ ദിത്തങ്ങളിൽനിന്ന് അകന്ന് ജീവിക്കുന്ന അയാൾ ഭാര്യയെ കാണാൻ അവരുടെ വീട്ടിലെത്തുന്നു. പരസ്പരം കണ്ട് പിരിയുന്ന രണ്ട് ജീവിതത്തെ, സ്വഭാവവൈവിധ്യത്തെ എല്ലാ സവിശേഷതകളോടെയും ആവിഷ്കരിക്കുകയാ ണിവിടെ. ശങ്കരൻകുട്ടിയുടെ സ്വഭാവത്തിലേയ്ക്ക് , ജീവി തത്തിലേയ്ക്ക് വെളിച്ചം വീശുന്ന തിരക്കഥയിലേയ്ക്ക് കടക്കാം.

പാഠസംഗ്രഹം

വയലുകടന്ന്. കൈത്തോടുകടന്ന് ശങ്കരൻകുട്ടി ഉത്സാഹത്തോടെ പൊതിയുമായി ശാന്തമ്മയുടെ വീട്ടിലേക്കു നടന്നു. വീട്ടിൽ ആരെയും കാണാത്തതിനാൽ ആരുമില്യോയെന്ന് ഉറക്കെ ചോദിച്ചു. ശാന്തമ്മ അവിടേയ്ക്കു കടന്നുവന്നു. ശങ്കരൻകുട്ടിയെ കണ്ടപ്പോൾ അവളിൽ ആഹ്ലാദം നിറഞ്ഞു. ലജ്ജയിൽ മുഖം താണു. ശങ്കരൻകുട്ടിക്കും ലജ്ജയുണ്ടായി. സങ്കോചത്തോടെ നോട്ടം പിൻവലിച്ച് അമ്മായിയില്ലേയെന്ന് ചോദിച്ചു. ഇല്ല എന്ന് ശാന്തമ്മ പറഞ്ഞു. എന്തുചെയ്യണമെന്നു നിശ്ചയമില്ലാതെ ശങ്കരൻകുട്ടി സംശയിച്ചുനിന്നു. ശാന്തമ്മ വിവിധ വികാരങ്ങളോടെ അയാളെ കാത്തുനിന്നു. അപ്പോൾ ഉള്ളിൽനിന്ന് കുഞ്ഞ് ഉണർന്നു കരഞ്ഞു. ശാന്തമ്മ ഉള്ളിലേയ്ക്ക് പോയി കുട്ടിയെ പാടി ഉറക്കിത്തുടങ്ങിയപ്പോൾ ശങ്കരൻകുട്ടി ഉള്ളിലേയ്ക്ക് കടന്നുചെന്നു. തൊട്ടിലിനുള്ളിലേയ്ക്ക് നോക്കിയ ശങ്ക രൻകൂട്ടിയുടെ മുഖത്ത് ചിരി പടർന്നു. കണ്ണെഴുതി, പൊട്ടുതൊട്ട്, കരിവളയിട്ട്, പുത്തനുടുപ്പിട്ടു കുഞ്ഞ് ഉണർന്നു കിടക്കുകയായിരുന്നു. ശങ്കരൻകുട്ടി, ശാന്തമ്മയെ നോക്കിയപ്പോൾ നനഞ്ഞ കണ്ണുകളോടെ അവൾ തലകുനിച്ചു. തൊട്ടിലിന് ഇരുവശവുമായി നിന്നു. ശങ്കരൻകുട്ടിയിൽനിന്ന് നോട്ടം പിൻവലിച്ച് ശാന്തമ്മ കുഞ്ഞിനെ നോക്കിനിന്ന പ്പോൾ ദൂരെ ലോറിയുടെ ഹോൺ മുഴങ്ങി. ശങ്കരൻകുട്ടി വികാരപൂർവം ശാന്തമ്മയോട് യാത്ര ചോദിച്ചു. കൈയി ലിരുന്ന പൊതി കൊടുത്തപ്പോൾ ശാന്തമ്മയ്ക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. ശാന്തമ്മ ഏങ്ങലോടെ വാതിൽക്കൽവന്ന് വെളിയിലേക്കു നോക്കിനിന്നു. അയാൾ തിരിഞ്ഞുനോക്കി കണ്ണുകൾ തുടച്ചു. രാജമ്മയ്ക്കു പിന്നിൽ കുഞ്ഞിന്റെ തൊട്ടി പതുക്കെ ആടിക്കൊണ്ടിരുന്നു. ശങ്കരൻകുട്ടി വയലിലേയ്ക്കിറങ്ങി മറഞ്ഞു. രാജമ്മ വിരഹവേദനയിൽ നിറഞ്ഞു. ആറ്റിൻകരയിൽ, ശങ്കരൻകുട്ടി ലോറി വൃത്തിയായി കഴുകി, അവസാന തൂപ്പും തുടപ്പും നടത്തു കയാണ്. കടവിൽ ഒരു തൊഴിലാളി സ്ത്രീ തുണി സോപ്പിട്ട്, കുത്തി നനച്ചുകൊണ്ടിരുന്നു. അവരുടെ കുഞ്ഞ് ആറിലെ ഒഴുക്കിലേക്ക് നടന്നു. സ്റ്റാർട്ടാക്കിയ ലോറിയിലേക്ക് കയറിയ ശങ്കരൻകുട്ടി വണ്ടി നിർത്തിച്ച് താഴെയിറങ്ങി കുഞ്ഞിനെയെടുത്ത് അതിന്റെ അമ്മയ്ക്ക് കൊടുത്ത്, കുട്ടി വെള്ളം കുടിച്ച് ഇപ്പോൾ ചത്തെനെയെന്ന് സ്ത്രീയോട് ശങ്കരൻകുട്ടി കയർത്തു. കുട്ടിയെ അമ്മയെ ഏല്പിച്ച് കൃതാർത്ഥതയോടെ വണ്ടിയിൽ യാത്ര തുടർന്നു. കുട്ടിയെ കരയിച്ചതിനെക്കുറിച്ച് സ്ത്രീ അപ്പോൾ പരിതപിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തല പിൻവലിച്ചതിനു ശേഷം അയാൾ വലിഞ്ഞ് തിരിഞ്ഞ് എത്തിനോക്കി. യാത്രയ്ക്കിടയിൽ സന്തോഷത്തോടെ ശങ്കരൻകുട്ടി ചളമടിച്ചു.ഡ്രൈവറുംസന്തോഷത്താൽ ചൂളം വിളിക്കനുസരിച്ച് ഹോൺ മുഴക്കി. ഒരു ബസ് നീണ്ട ഹോണോടെ പാഞ്ഞു പോയി വരാന്തയിൽ പുറത്തേക്കുള്ള വഴിയിൽ ശങ്കരൻകുട്ടി തുണും ചാരിയിരുന്നു. അപ്പോൾ ഭവാനിയമ്മ, ശാന്തയ്ക്ക് ചായയുണ്ടാക്കാനായി നിർദേശം കൊടുത്തു. അരഭിത്തിക്കപ്പുറം എളിയിൽ കഞ്ഞുമായി ശാന്തമ്മ നിന്നിരുന്നു. അപ്പോൾ ശങ്കരൻകുട്ടി, ചായ കുടിച്ചിട്ടാണ് വന്നതെന്ന് പറഞ്ഞു.എന്നാൽ ചോറുണ്ടേച്ചു പോകാമെന്നു ഭവാനിയമ്മ പറഞ്ഞു .ലോറിയിൽ സാധനങ്ങൾ കേറ്റിയിരിക്കുകയാണ് സമയമില്ലെന്ന് അയാൾ പറഞ്ഞു .കൈയിലിരുന്ന പൊതി ശാന്തമ്മയ്ക്കു നേരെ നീട്ടിയപ്പോൾ ഭവാനിയമ്മ, വാങ്ങിക്കോളൂവെന്ന് പ്രോത്സാഹി പ്പിച്ചു.ശാന്തമ്മ സന്തോഷത്തോടെ പൊതിവാങ്ങി. പോകുന്നുവെന്ന് പറഞ്ഞ് അയാൾ മുറ്റത്തേക്കിറങ്ങി. ശാന്തമ്മ പ്രേമത്തോടെ ശങ്കരൻകുട്ടിയെ  നോക്കിനിന്നു. അയാളിൽ നിന്ന് നോട്ടം പിൻവലിക്കാതെ;അമ്മ നിർബന്ധിച്ചിരുന്നെങ്കിൽ ഉണ്ടെച്ചേ പോകുകയുള്ളായിരുന്നുവെന്ന് അവൾ പറഞ്ഞു. നിനക്ക് പറയാമായിരുന്നുല്ലോയെന്ന് ഭവാനിയമ്മ പറഞ്ഞപ്പോൾ, അയാൾ പോയ ദിക്കിലേക്കുനോക്കിനിന്ന് ശാന്തമ്മ കുഞ്ഞിനെ ഉമ്മവെച്ചു.

പദപരിചയം

താണ്ടുക- കടക്കുക

അക്ഷമൻ – ക്ഷമയില്ലാത്തവൻ

ആഗതൻ – വന്നുചേർന്നവൻ, അതിഥി

സങ്കോചം  – ലജ്ജ,കൂമ്പൽ, മൂടൽ

കാതര – ഭയമുള്ള, ഭീരുവായ, കുഴങ്ങിയ

കോന്തല- വസ്ത്രത്തിന്‍റെയും മറ്റും നാലു മൂ ലകളിൽ ഏതെങ്കിലും ഒന്ന്

വിരഹം – വേർപാട്

സംഭ്രമം – ബദ്ധപ്പാട്, ഭയം

കൃതാർഥത ഉദ്ദേശം സാധിച്ച, ഭാഗ്യമുള്ള

വിനീതൻ – വിനയമുള്ളവൻ, അച്ചടക്കവും ഒതുക്കവുമുള്ളവൻ

അർധോക്തി – പകുതി പറഞ്ഞു നിർത്തിയ വാക്യം

അർധം – പകുതി

ഉക്തി – വാക്ക്

പര്യായം

പശു – മാഹേയി, സൗരഭയി, ഗോവ്, ഉസ്ര,മാതാ, ശൃംഗിണി, അർജുനി, അഘ്ന്യ, രോഹിണി, സുരഭി

മുറ്റം – ചത്വരം, അജിരം, അങ്കണം

കതക് – കവാടം, വാതിൽ

പുതിയ (പുതിയത്) – പ്രത്യഗം, അഭിനവം, നവ്യം, നവീനം, നൂതനം, നവം, നൂത്നം ,ലജ്ജ- ഹ്രീ,തപ്ര, വ്രീഡ, വ്രീള, മന്ദാക്ഷം,നാണം

തൊട്ടി – ആഹാവം, നിപാതം

സ്ത്രീ – യോഷിത്ത്, അബല, യോഷ, നാരി, സീമന്തിനി, വധു, പ്രതിപ, ദർശിനി, വാമ,വനിത,മഹിളാ,അംഗന,ലലന,മാനിനി

വെള്ളം – ആപ്പ്, വാരി, വാർ, സലിലം, ജലം, പയസ്, കീലാലം, അമ്യതം, ജീവനം, ഉദകം, ദകം, കം, പാഥസ്, പുഷ്കരം, സർവതോമുഖം, അംഭസ്, തോയം,പാനീയം, നീരം, നാരം, അംബു, മേഘ,പുഷ്പം, ഘനരസം, ഘ്രതം, ജീവനീയം, മേഘജം, പ്രാണദം, അർണസ്, കുലീനസം

തൂണ് – സ്തംഭം, സ്ഥൂണം.

സന്ധി

കൈത്തൊട് – കെ + തോട് – ദ്വിത്വസന്ധി

അയാളുടെ – അ + ആളുടെ – ആഗമസന്ധി

അയാൾ- അ + ആൾ – ആഗമസന്ധി

 പാളിയിൽ – പാളി + ഇൽ – ആഗമസന്ധി

സാന്ദ്രമായ – സാന്ദ്രം + ആയ – ആദേശ സന്ധി

ഒരാഹ്ലാദം – ഒര് + ആഹാദം – ലോപസന്ധി

ലജ്ജയോട – ലജ്ജ + ഓടെ – ആഗമസന്ധി

മുഖവും – മുഖം + ഉം – ആദേശസന്ധി

പെട്ടെന്നുയർത്തിയ – പെട്ടെന്ന് + ഉയർത്തിയ – ലോപ സന്ധി

നീങ്ങിത്തുടങ്ങി – നീങ്ങി + തുടങ്ങി – ദ്വിത്വസന്ധി

ഓടിച്ചെന്നു – ഓടി + ചെന്നു – ദ്വിത്വസന്ധി

വെള്ളത്തിൽ വെള്ളം + ഇൽ – ആദേശ സന്ധി –

വണ്ടിയിൽ – വണ്ടി + ഇൽ – ആഗമസന്ധി

എളിയിൽ – എളി + ഇൽ – ആഗമസന്ധി

കുഞ്ഞുമായി – കുഞ്ഞും + ആയി – ആദേശ സന്ധി

എന്നിട്ടയാൾ – എന്നിട്ട് + അയാൾ – ലോപ സന്ധി

സംശയത്തോടെ – സംശയം + ഓടെ – ആദേശ സന്ധി

വേഗത്തിൽ- വേഗം + ഇൽ – ആദേശസന്ധി

കൈയേറ്റു- കൈ + ഏറ്റു – ആഗമസന്ധി

അമ്മയോടു – അമ്മ + ഓടു – ആഗമസന്ധി

ഭവാനിയമ്മ – ഭവാനി + അമ്മ – ആഗമസന്ധി

അവർ- അ + അർ – ആഗമസന്ധി

നീയിവിടെ – നീ + ഇവിടെ – ആഗമസന്ധി

സമാസം

വീട്ടുപറമ്പിലൂടെ – വീട് സ്ഥിതിചെയ്യുന്ന പറമ്പിലൂടെ – മധ്യമപദലോപി

ശാന്തമ്മ – ശാന്ത എന്ന അമ്മ – നിർദേശികാതൽപുരുഷൻ

അക്ഷമനായി ക്ഷമയില്ലാത്തവനായി – അവ്യയീഭാവസമാസം

തൊട്ടിലാട്ടി – തൊട്ടിലിൽ ആട്ടി – ആധാരികാ തൽപുരുഷൻ

വലംകൈ – വലത്തെ കൈ – പ്രതിഗ്രാഹികാ തൽപുരുഷൻ

തൊട്ടിൽക്കൈയിൽ – തൊട്ടിലിന്‍റെ കൈയിൽ – സംബന്ധികാ തൽപുരുഷൻ

പുത്തനുടുപ്പിട്ട് – പുത്തനായ ഉടുപ്പിട്ട് – കർമ്മധാരയൻ

കട്ടിളപ്പടിയിൽ – കട്ടിളയുടെ പടിയിൽ – സംബന്ധികാ തൽപുരുഷൻ

ആറ്റിൻകരയിൽ – ആറ്റിന്റെ കരയിൽ – സംബ ന്ധികാ തൽപുരുഷൻ

തൊഴിലാളി സ്ത്രീ – തൊഴിലാളിയായ സ്ത്രീ – കർമ്മ ധാരയൻ

തുടപ്പുതുണി – തുടപ്പിന് ഉള്ള തുണി – ഉദ്ദേശികാ തൽപുരുഷൻ

ഭയസംഭ്രമം – ഭയവും സംഭ്രമവും – ദ്വന്ദ്വസമാസം

ധീരകൃത്യം ധീരമായ കൃത്യം – കർമ്മധാരയൻ

അലക്കുകാരി സ്ത്രീ- അലക്കുകാരിയായ സ്ത്രീ – കർമ്മധാരയൻ,

സന്തോഷഭാവം – സന്തോഷംകൊണ്ട് ഉള്ള ഭാവം – ഗതിതൽപുരുഷൻ

തൂണുചാരി – തൂണിൽ ചാരി – ആധാരികാതൽപുരുഷൻ

അരഭിത്തിക്കപ്പുറം – അര പൊക്കത്തിൽ നിർമ്മിച്ച ഭിത്തിക്കപ്പുറം – മധ്യമപദലോപി

അർധോക്തിയിൽ – അർധമായ ഉക്തിയിൽ – കർമ്മധാരയിൽ

സന്തോഷപൂർവം – സന്തോഷത്തോട്കൂടി – സംയോജികാതൽപുരുഷൻ

മുറ്റത്തേക്കിറങ്ങി – മുറ്റത്തേക്ക് ഇറങ്ങി – ഉദ്ദേശികാതൽപുരുഷൻ പ്രേമപൂർവം –

പ്രേമത്തോടുകൂടി – സംയോജികാതൽപുരുഷൻ

വിപരീതപദം

പ്രത്യക്ഷംX പരോക്ഷം

പുതിയ X പഴയ

സങ്കോചം X വികാസം

അർഥവ്യത്യാസം

മുറ്റം  –  അങ്കണം

മറ്റം –  മേച്ചിൽസ്ഥലം

മുഖം –  തലയുടെ മുൻഭാഗം

മഖം –  യാഗം

നോട്ടം- കാഴ്ച

നേട്ടം  –  സമ്പാദ്യം

യാത്ര –  സഞ്ചാരം

മാത്ര –  ക്ഷണം

തുണി – വസ്ത്രം

തൂണി – ഒരു അളവ്

നാനാർഥം

വേഗം – ത്വരിതം, പ്രവർത്തനം

നോട്ടം – കാഴ്ച, കരുതൽ

വഴി – പാത, ഉപായം

 വാ – വായ, വരുക

 മതി – വേണ്ട, ബുദ്ധി

പാഠാനുബന്ധ പ്രവർത്തനങ്ങൾ

1, ദ്യശ്യ സ ന്ദർഭത്ത സ്വാഭാവികമാക്കാൻ എന്തെല്ലാം ഘടകങ്ങളാണ് തിരക്കഥയിൽ ഉപയോഗിക്കുന്നത്? വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.

ദൃശ്യസന്ദർഭത്തെ സ്വാഭാവികമാക്കാൻ തിരക്കഥ യിൽ പലമാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അതിലൊന്ന് സന്ദർഭത്തെ സ്വാഭാവികതയോടെ അവതരിപ്പിക്കുക എന്നതാണ്. ദൃശ്യത്തിനു യോജിച്ച പശ്ചാത്തലം സൃഷ്ടിക്കുന്നു . ശബ്ദ, ദൃശ്യസാധ്യതകൾ ഇതിനായി ഫലപ്രദമായി ഉപയോഗിക്കുന്നു. ഇതിനൊപ്പമായിരിക്കും കഥാപാത്രങ്ങളുടെ വികാര വിചാരങ്ങളും ഭാവപ്രകടനങ്ങളുമെല്ലാം.ഓരോ സന്ദർഭത്തിലെയും സംഭവത്തിൽ സൂക്ഷമമായ തലങ്ങളെ വരെ തിരക്കഥാകൃത്ത് സന്ദർഭത്തിനുയോജിക്കുംവിധം തിരക്കഥയിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ശബ്ദത്തിന്‍റെയും ദൃശ്യത്തി ന്‍റെയും വിന്യസനം, കഥാപാത്രങ്ങളുടെ ചലനം, ക്യാമറയുടെ സ്ഥാനം, ദൃശ്യസംവിധാനം തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ സൂചനകൾ തിരക്കഥാകൃത്ത് തിര ക്കഥയിൽ നൽകിയിട്ടുണ്ടാകും. ഈ ഘടകങ്ങളെ യെല്ലാം പരിഗണിച്ചുകൊണ്ട് രൂപപ്പെടുന്ന സിനി യാണ് സ്വാഭാവികതയോടെ ആസ്വാദകനിൽ നിറയുന്നത്.

 2. • “ശങ്കരൻകുട്ടി കൗതുകപൂർവം താഴെ തൊട്ടിലിലേക്കു നോക്കിനിന്നു. അയാളുടെ മുഖത്ത് ഒരു ചെറുചിരി വിടർന്നു. “

• “കണ്ണൊണ്ടോ നിങ്ങളുടെ മൊഖത്ത് കൊച്ചിപ്പം വെള്ളം കുടിച്ച് ചത്തേനെല്ലോ.”

 – ഈ വരികളിൽ തെളിയുന്ന ശങ്കരൻകുട്ടി യുടെ മാനസികാവസ്ഥ വ്യക്തമാക്കുക.

ശങ്കരൻകുട്ടി സ്നേഹവും കരുണയും ദയയുമെല്ലാമുള്ള സാധാരണ മനുഷ്യനാണ്. ഭാര്യയോട് അയാൾക്ക് സ്നേഹമുണ്ട്. തൊട്ടിലിൽ കിടക്കുന്ന അയാളുടെ കുട്ടിയെ കാണുമ്പോൾ ഉള്ളിൽ ശൈശവസഹജമായ, പിതൃസഹജമായ കൗതുകം പുലർത്തുന്നു. തന്‍റെ ജീവന്‍റെ അംശത്തോട് തോന്നുന്ന സ്നേഹവും അത്ഭുതവുമാണ് ശങ്കരൻകുട്ടിയിൽ കൗതുകമുണർത്തുന്നത്. ഉള്ളിൽ നിറഞ്ഞുകവിയുന്ന കുഞ്ഞിനോടുള്ള സ്നേഹമാണ് അയാളിൽ ചിരിയായി വിടരുന്നത്. തന്‍റെ കുഞ്ഞിനോട് തോന്നുന്ന അതേ വികാരം തന്നെയാണ് ആറ്റിലെ വെള്ളത്തിൽ മുങ്ങാൻ തുടങ്ങുന്ന കുട്ടിയോടും തോന്നുന്നത്. കുഞ്ഞ് വെള്ളത്തിൽ മുങ്ങുന്നതോ, മരിക്കുന്നതോ ഒക്കെ അയാൾക്ക് സങ്കല്പിക്കാൻ കഴിയില്ല. തന്‍റെ കുഞ്ഞിനോടെന്നതുപോലെയുള്ള സ്നേഹമാണ് ശങ്കരൻകുട്ടിക്ക് ഏതൊരു കുഞ്ഞിനോടുമുള്ളത്, ആ സ്നേഹത്തിൽനിന്ന് ഉണ്ടാകുന്ന ആശങ്കയും വേദനയുമാണ് ശങ്കരൻകുട്ടിയെ ജാഗ്രതപ്പെടുത്തുന്നത്. ആ ജാഗ്രതയാണ് സ്നേഹമായും കരുതലായും ശങ്കരൻകൂട്ടിയിൽ നിറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് അന്യന്‍റെ കുഞ്ഞ് എന്ന വിചാരമില്ലാതെ, നിഷ്കളങ്കമായി പെരുമാറാൻ കഴിയുന്നത്. ഈ വികാരമാണ് ശങ്കരൻകുട്ടിയുടെ മാനസികാവസ്ഥയുടെ അടിസ്ഥാനം.

3. “ശാന്തമ്മ ഏങ്ങലോടെ വാതിൽക്കൽ വന്ന് വെളിയിലേക്കു നോക്കിനിന്നു. അയാൾ മുറ്റത്തേക്കിറങ്ങി പിന്നെയും തിരിഞ്ഞുനോക്കി. പിന്നീട് പുറത്തേക്കു നടന്നു.” – ശങ്കരൻകുട്ടി ശാന്തമ്മയെയും കുഞ്ഞിനെയും കണ്ടുമടങ്ങുന്ന ഭാഗമാണിത്. ഈ തിരക്കഥാഭാഗം ഒരു കഥയുടെ തുടക്കമാണെന്നു കരുതുക. കഥ പൂർത്തിയാ ക്കുക.

മാതൃക : ഒരു നഗരവാസിയുടെ ജീവിതം ശാന്തമ്മ ഏങ്ങലോടെ വാതിൽക്കല് വന്ന് വെളി യിലേക്കു നോക്കിനിന്നു. അയാൾ മുറ്റത്തേക്കി ങ്ങി. പിന്നെയും തിരിഞ്ഞുനോക്കി. പിന്നീട് പുറത്തേക്കു നടന്നു.

നഗരത്തിലെ ഹോട്ടലിലാണ് അയാൾക്കു ജോലി, ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് രാത്രിവണ്ടിക്ക് പുറപ്പെടും. പാതിര കഴിയുമ്പോൾ കൂനം കാവിലെത്തും ബസ്. പിന്നെ കുന്നും താഴ്വാര ആളും കടന്ന് ഏങ്ങിക്കിതച്ചെത്തുമ്പോൾ പാതിരാ ക്കോഴി കൂവിക്കഴിഞ്ഞിരിക്കും. എങ്കിലും മണ്ണണ്ണ വിളക്കുമായി ശാന്തമ്മ കാത്തിരിക്കുന്നുണ്ടാവും. കുളിച്ച് അത്താഴമുണ്ട് കിടന്നുറങ്ങുന്നതിനുമുമ്പാണ് ഭാര്യാഭർത്താക്കന്മാർ മനസ്സു തുറക്കുന്നത്. അഭിലാഷങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് എപ്പോഴോ ഉറങ്ങും. കിഴക്ക് വെള്ളകീറുമ്പോഴെ ശാന്തമ്മ ഉണരും. ഭർത്താവിന് രുചികര മായതെന്തെങ്കിലും വെച്ചുണ്ടാക്കാൻ. കാരണം, പ്രഭാത ഭക്ഷണത്തിനുശേഷം അയാൾക്ക് നഗര ത്തിലേക്ക് മടങ്ങണം. എങ്കിലെ തിങ്കളാഴ്ച നഗരത്തിന്‍റെ വിശപ്പും ദാഹവും തീർക്കാൻ കഴിയൂ. ഉണ്ണാതെ ലോകത്തെ ഊട്ടുന്ന അയാൾക്കും വികാരവിചാരമുണ്ടെന്ന് അയാൾക്കു തന്നെ ബോധ്യപ്പെടുന്നത് വീട്ടിലേക്കുളള മടക്കത്തിനും അവിടെനിന്ന് നഗരത്തിലേക്കുള്ള മടക്ക ത്തിനുമിടയിലാണ്.

നഗരത്തിലുള്ള അയാളുടെ ജീവിതത്തെ വിരസതയില്ലാതാക്കുന്നത് ശാന്തമ്മയെക്കുറിച്ചുള്ള ഓർമ്മകൾ തന്നെ. അവൾ അയാൾക്ക് യാത്രയ യ്ക്കുന്ന സന്ദർഭത്തെ അയാൾക്ക് മറക്കാൻ കഴിയില്ല.

4, “എന്‍റെ ഗ്രാമത്തിൽനിന്ന്, ഇവിടെ എനിക്കറിയാ വുന്ന, എന്നോടൊപ്പം വളർന്ന, ജനങ്ങളിൽനിന്ന് ഉത്ഭവിച്ച കഥയാണിത്. ഇന്നും നമുക്കിടയിൽ ശങ്കരൻകുട്ടിയെപ്പോലുള്ളവരുണ്ട്. “

(അടൂർ ഗോപാലകൃഷ്ണൻ) ‘ കൊടിയേറ്റം എന്ന സിനിമ കണ്ടശേഷം പ്രസ്താവനയോട് പ്രതികരിക്കുക,

മാതൃക ; അടൂർ ഗോപാലകൃഷ്ണന്‍റെ അഭിപ്രായം അക്ഷരംപ്രതി ശരിയായിത്തീരുകയാണ്. ‘കൊടിയേറ്റം’ എന്ന സിനിമ ഇത് വ്യക്തമാക്കുന്നു. ഭവാനിയമ്മയും ശാന്തമ്മയും ശങ്കരൻകുട്ടിയുമെല്ലാം നാട്ടിൻ പുറത്തിന്‍റെ സവിശേഷമായ ജീവിതത്തെയാണ് അടയാളപ്പെടുത്തുന്നത്. കൊടിയേറ്റം, സംഭവിക്കുന്നത് ഗ്രാമീണാന്തരീക്ഷത്തിലാണ്. തികച്ചും സാധാരണമായ, ഗ്രാമീണമായ ജീവിതമാണ് സിനിമയുടെ പ്രമേയം, ആ പ്രമേയത്തെ ആഴത്തിൽ രേഖപ്പെടുത്താൻ കഥാപാത്രങ്ങളുടെ ജീവിതത്തിന് സാധിച്ചിരിക്കുന്നു. സുലഫമായ ഗ്രാമീണപ്രകൃതി ഗ്രഹാതുരമായ ഓർമകളെ ഉണർത്തുന്നു. ഒപ്പം, കഥാപാത്രങ്ങളുടെ വേഷം, ഭാഷ, സംഭാഷണം, ജീവിത രീതി, വികാരപ്രകടനം തുടങ്ങിയവയെല്ലാം യഥാതഥമായി അവതരിപ്പിച്ചിരിക്കുന്നു.

5, “അയാൾ പടിഞ്ഞാറൻ മാനത്തേക്കു നോക്കി. ജീവനറ്റ സന്ധ്യ, കണ്ണീരൊഴുക്കിയ കറുത്ത മേഘങ്ങൾ’ എന്നെഴുതുമ്പോൾ കഥാപാത്രത്തിന്‍റെ മാനസികാവസ്ഥ (പകട മാകുന്നു. സക്രീൻപ്ലേ എഴുത്തുകാരനോ? ചെയ്യുന്ന കാര്യങ്ങളിലൂടെ, പറയുന്ന വാക്കുകളിലൂടെ, കാണുന്ന മൂർത്തസംഭവങ്ങളിലൂടെ, കേൾക്കുന്ന ശബ്ദങ്ങളിലൂടെയാണ് കഥാപാത്രത്തിന്‍റെ മനസ്സ് തുറന്നുകാട്ടേണ്ടത്.

 (കാണാവുന്ന സാഹിത്യം – എം.ടി.യുടെ തിരക്കഥകൾ – ആമുഖം)

ദ്യശ്യ (visuals) ങ്ങളുടെ മേൽക്കോയ്മയാണ് സാഹിത്യത്തിൽനിന്ന് സിനിമയിലേക്കുള്ള പ്രയാ ണത്തിലെ മുഖ്യ സവിശേഷത. ചലച്ചിത്രകാരൻ – തിരക്കഥാകാരനും വാക്കുകൾ കൊണ്ടല്ല, ദൃശ്യങ്ങൾ (ബിംബങ്ങൾ)കൊണ്ടാണ് സംസാ രിക്കേണ്ടത്.

“ഈ കഥ എന്‍റെ ജീവിതത്തിലെ അത്ഭുത സംഭവങ്ങളിൽ ഒന്നാണ്’ എന്ന മുഖവുരയോടെ തുടങ്ങുന്ന ‘നീലവെളിച്ചം’ എന്ന ചെറുകഥ ഒരു പ്രേതകഥയാവുന്നത് അവസാനവാക്യങ്ങളിൽ “നീലവെളിച്ച’മെന്ന അത്ഭുതസംഭവത്തോടെ മാത്രമാണ്. എന്നാൽ ‘ഭാർഗവീനിലയ’മെന്ന തിര ക്കഥയിൽ, പ്രേതകഥയ്ക്കനുഗുണമായ ദൃശ്യ സൂചനകൾ തുടക്കം മുതൽതന്നെ ഒരുക്കുന്നുണ്ട് ബഷീർ. കൊച്ചുവാക്യങ്ങളിൽ സ്വാഭാ വികമായി അവതരിപ്പിക്കുന്ന വീട്, തിരക്കഥയിൽ അതിവിശദമായിത്തന്നെ വിവരിക്കപ്പെടുന്നു. വെളിച്ചമില്ലാത്ത, ജനാലകളെല്ലാം അടഞ്ഞുകിടക്കുന്ന, കരിയിലകൾ നിറഞ്ഞ വീട്. പ്രേതകഥയ്ക്കുവേണ്ട ചേരുവകളെല്ലാം തുടക്കം മുതൽ ഒരുക്കിയിരിക്കുന്നു. മലയാളത്തിലെ ആദ്യപ്രേതചിത്രമാണ് ‘ഭാർഗവീനിലയം’, പിൽക്കാലത്ത് ആവർത്തനവിരസങ്ങളായി മാറിയ സീക്വൻസുകളെല്ലാം അന്നു പുതുമയോടെ അവതരിപ്പിച്ചിട്ടുണ്ട്. ഗേറ്റിൽ ആദ്യം കാണുന്ന തിളങ്ങുന്ന പൂച്ചക്കണ്ണുകൾ, നായ്ക്കളുടെ ദയനീയമായ മോങ്ങൽ, ചിലങ്കകളുടെ അവ്യക്തതശബദം, വേഗത്തിൽ ഗോവിണി പടിയിറങ്ങുന്ന ശബ്ദങ്ങൾ, വെള്ളവസ്ത്രം ധരിച്ച പ്രേതം, കാറ്റ്, കിണറ്റിൽ എന്തോ വന്നുവീഴുന്ന ശബ്ദം, ആദ്യം കണ്ട ‘രൂപരഹിതമായ കിനാവുപോലുള്ള’ നിശ്ചല പ്രകൃതി മെല്ലെ സജീവമാകുന്നത് – ദൃശ്യസമ്യ ദ്ധിയാണ്’ ഭാർഗവിനിലയത്തിന്റെ തുടക്കം ആസ്വാദ്യമാക്കുന്നത്.

(കഥയും തിരക്കഥയും – ഡോ. ആർ.വി.എം, ദിവാകരൻ)

സിനിമയെക്കുറിച്ചുള്ള ഈ അഭിപ്രായങ്ങൾ വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക,

ശബ്ദവും ചലനവും ജീവിതവും ജീവൻ തുടിക്കുംവിധം തിരശിലയിൽ അവതരിക്കപ്പെടുന്നു. എഴുത്തുകാരൻ വാക്കുകളിലൂടെ വരയ്ക്കുന്ന അനുഭവങ്ങളെ ജീവൻ തുടിയ്ക്കുംവിധം ദൃശ്യവൽക്കരിക്കുകയെന്നത് ചലച്ചിത്രത്തിന്‍റെ സവിശേ ഷതയാണ്, കഥയിലൂടെ, തിരക്കഥയിലൂടെ വിശദമാക്കിയ അനുഭവത്തെ കഥാപാത്രങ്ങളിലൂടെ ജീവൻ നൽകുകയാണ് സിനിമ. തിരക്കഥയിൽ പരത്തി വിശദമാക്കിയ സൂക്ഷ്മാംശങ്ങൾ ദൃശ്യ വൽക്കരിക്കുമ്പോൾ കഥയിലും തിരക്കഥയിലും ഇല്ലാത്ത പൊലിമ, ജീവൻ ആശയങ്ങൾക്കു ‘കൈവരുന്നു. ഈ ജീവനാണ് സിനിമയുടെ, തിരക്കഥയുടെ ആത്മാവ്. അതിനെ ഉചിതമായി, ക്രമീകൃതമായി ആവിഷ്കരിക്കുമ്പോഴാണ് ജീവിത ‘ത്തോടടുത്തു നിൽക്കുന്ന, യാഥാർഥ്യത്തോടടുത്തു നിൽക്കുന്ന സിനിമകൾ രൂപമെടുക്കുന്നത്. ബഷീറിന്‍റെ ഭാർഗവീനിലയം എന്ന കഥയിൽനിന്നും ‘വ്യത്യസ്തമാണ്, കഥയിൽനിന്നും തയാറാക്കിയിട്ടുള്ള തിരക്കഥ. ദൃശ്യമികവ് സൃഷ്ടിക്കാൻ കഴിയും വിധം സൂക്ഷ്മാംശങ്ങൾ തിരക്കഥയിൽ സ്യഷ്ടി ‘ക്കപ്പെടുന്നു. അതിനെ വളരെ സൂക്ഷ്മമായി സിനി ‘മയിൽ പകർത്തുന്നു. ഇത് മുൻപറഞ്ഞ ആശയത്തെ ഉറപ്പിക്കുംവിധമായിത്തീരുന്നു.

6. മലയാളത്തിലെ നിരവധി നോവലുകളും അതേ പേരിലും പേരുമാറ്റിയും ചലച്ചിത്രങ്ങളായിട്ടുണ്ട്. പട്ടിക പൂർത്തിയാക്കുക.

സിനിമ കൃതി എഴുത്തുകാരൻ സംവിധായകൻ
നിർമ്മാല്യം പള്ളിവാളും കാൽച്ചിലമ്പും എം.ടി. എം.ടി.
ചെമ്മീൻ ചെമ്മീൻ തകഴി രാമുകാര്യാട്ട്
കാഞ്ചനസീത കാഞ്ചനസീത സി.എൻ. ശ്രീകണ്ഠൻ നായർ ജി. അരവിന്ദൻ

Leave a Reply

Your email address will not be published. Required fields are marked *