കാഴ്ച, ദൃശ്യചാരുതയുടെ സംഗീതമാണ്. ചിത്രങ്ങളും ചലച്ചിത്രങ്ങളും നാട്യവും നാടകവുമെല്ലാം അഭിനയക്കാഴ്ചയെ അനുഭവമാക്കി മാറ്റുന്നു. വരയിൽ അർഥവും അനുഭവവും ഭാവവിശേഷങ്ങളും ഉൾക്കൊള്ളിക്കുന്ന വരയുടെ പരമേശ്വരന്മാർ നമുക്കിടയിൽ ജീവിക്കുന്നുണ്ട്. അതുപോലെതന്നെ ജീവിതത്തെ,സെല്ലുലോയിഡിൽ പകർത്തി അർഥാന്തരങ്ങൾ സൃഷ്ടിക്കുന്നവർ നമുക്കിടയി ലുണ്ട്. ചലിക്കുന്ന ചിത്രമായി ലോകം കീഴടക്കിയ ജനപ്രിയകലയെ, ചലച്ചിത്രത്തിന്‍റെ അസ്തിവാരമായി നിലനിൽക്കുന്ന ജീവിതാഖ്യാനമായ കഥയെ,നോവലിനെയാണ് നാം ഈ ഭാഗത്തിൽ പരിചയപ്പെടുന്നത്. അടുർ ഗോപാലകൃഷ്ണന്‍റെ കൊടിയേറ്റം’ എന്ന സിനിമയ്ക്ക് ആധാരമായ തിരക്കഥയുടെ ഭാഗങ്ങൾ ഉറൂബിന്‍റെ നോവലായ ഉമ്മാച്ചുവിലെ ഒരു ഭാഗമായ ‘വെളിച്ചത്തിന്‍റെ വിരലുകൾ’ തുടങ്ങിയവയാണ് ഈ ഭാഗത്തിലെ പാഠങ്ങൾ.

* സന്ദർഭത്തിന്‍റെ ഭാവതലം വിനിമയം ചെയ്യാൻ ചിത്രങ്ങൾക്കു കഴിയുന്നുണ്ടോ?

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘ പ്രേമലേഖനം’ എന്ന നോവലിന് കെ.പി. മുരളീധരൻ രചിച്ച ഗ്രാഫിക് രൂപാന്തരം കഥയുടെ ഭാവതലത്തെ വിനിമയം ചെയ്യാൻ പര്യാപ്തമാണ്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച് യാത്ര തുടങ്ങിയവരാണ് സാറാമ്മയും കേശവൻ നായരും. ട്രെയിനിൽ സനഹത്തോടെ അടുത്തിരുന്ന യാത്ര ചെയ്യുകയാണ് ഇരുവരും . മുട്ടിയിരിക്കുന്ന സാറാമ്മ, കേശവൻ നായരെ  സ്നേഹപൂർവം നോക്കുന്നു. സ്റ്റേഷനിൽ തീവണ്ടി നിർത്തിയപ്പോൾ ചായയോ കാപ്പിയോ എന്നതിൽ തർക്കമാകുകയും ചായമതി എന്ന കേശവൻ നായരുടെ തീരുമാനത്തെ സാറാമ്മ എതിർക്കുകയും ചെയ്തു. കാപ്പി മതി എന്ന അവരുടെ തിരുമാനം സാധിക്കുന്നതിനായി ദേഷ്യത്തോടെ പ്രതികരിക്കുന്നതിനെ അർഥവത്തായി അവതരിപ്പിച്ചിരിക്കുന്നു. കേശവൻ നായരുടെ തീരുമാനം സാറാമ്മ അംഗീകരിക്കാത്തതുമൂലമുള്ള ദേഷ്യം അയാളുടെ മുഖത്ത് ദൃശ്യമാണ് അതിനുശേഷം ഇരുവരും അവരവർക്ക് ഇഷ്ടപ്പെട്ട പാനീയം കുടിച്ച് സമാധാനം അനുഭവിക്കുന്നതിനെയും ക്രിയാത്മകമായി വരയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. നോവൽഭാഗത്തിന്‍റെ ഭാവതലത്തെ വരയിലൂടെ ഉചിതമായി ധ്വനിപ്പിക്കാൻ ചിത്രകാരന് കഴിഞ്ഞിരിക്കുന്നു.

ലേഖകപരിചയം

വൈക്കം മുഹമ്മദ് ബഷീർ (1908 – 1994)

1908 ൽ കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പിൽ ജനിച്ചു. വിദ്യാഭ്യാസകാലത്തു തന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം വരിച്ചു. ഭാരതത്തിലെമ്പാടും വിവിധ തൊഴിലുകൾ സ്വീകരിച്ച് സഞ്ചരിച്ചു. കോഴിക്കോട്ട് ബേപ്പുരിൽ സ്ഥിരതാമസമാക്കി.

കേന്ദ്രസാഹിത്യ അക്കാദമിയുടെയും കേരളസാഹിത്യ അക്കാദമിയുടെയും ഫെലോ ഷിപ്പ്, സ്വാതന്ത്ര്യസമരസേനാനിക്കുള്ള താമ്രപത്രം’, “പദ്മശ്രീ, കോഴിക്കോടു സർവ കലാശാലയുടെ ഡീലിറ്റ് ബിരുദം എന്നിവ ബഷീറിനു ലഭിച്ച ബഹുമതികളിൽപ്പെടുന്നു.

പ്രധാന കൃതികൾ : പ്രേമലേഖനം, ബാല്യകാലസഖി, ന്‍റെപ്പുപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മായുടെ ആട്, മതിലുകൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, മരണത്തിന്‍റെ നിഴലിൽ, മുച്ചീട്ടുകളിക്കാരന്‍റെ മകൾ, ജീവിതനിഴൽപ്പാടുകൾ, താരാപെഷ്യൽസ്, മാന്ത്രികപ്പുച്ച, ശബ്ദങ്ങൾ (നോവൽ ); ഭൂമിയുടെ അവകാശികൾ, വിശ്വവിഖ്യാതമായ മൂക്ക്, കഥാബീജം, ജന്മദിനം, ഓർമ്മക്കുറിപ്പ്, അനർഘനിമിഷം, വിഡ്ഢികളുടെ സ്വർഗം, നേരും നുണയും, ഓർമ്മയുടെ അറകൾ, ആനപ്പൂട, ചിരിക്കുന്ന മരപ്പാവ, ശിങ്കിടിമുങ്കൻ, യാ ഇലാഹി. നൂറുരൂപാ നോട്ട്. 1994 ൽ അന്തരിച്ചു.

പ്രേമലേഖനം

1942 -ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ വച്ചാണ് ബഷീർ “പേമലേഖനം’ രചിച്ചത്, 1944 ൽ അത് കണ്ടുകെട്ടി. ഒരു സ്വാതന്ത്യസമരയോദ്ധാവിന്‍റെ കൃതിയായിരുന്നു അത്. പോരെങ്കിൽ കമ്മ്യൂണിസം “പഷ്ടാം ക്ലാസ്സാ’ണെന്ന് അതിൽ പറയുന്നുമുണ്ട്. ഇന്റർമീഡിയറ്റ് പാസ്സായ സാറാമ്മയും അവരുടെ കെട്ടിടത്തിൽ വാടകയ്ക്കു താമസിക്കുന്ന ഒരു സാധാരണ ജീവനക്കാരനായ കേശവൻനായരും തമ്മിൽ ഉണ്ടായ പ്രേമത്തിന്‍റെ വികാസ പരിണാമങ്ങളാണ് നർമ്മരസം തുളുമ്പുന്ന ഈ കൃതിയിലെ പ്രതിപാദ്യം. കേശവൻനായർ സാറാമ്മയ്ക്ക് ഒരു പ്രേമലേഖനം നല്കി. അതിന്‍റെ പൂർണ്ണരൂപം ഇതാണ്;

“പ്രിയപ്പെട്ട സാറാമ്മേ,

ജീവിതം യൗവനതീക്ഷ്ണവും ഹ്യദയംപ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ ‘ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?

ഞാനാണെങ്കിൽ, എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിയുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്നഭ്യർത്ഥിച്ചു കൊണ്ട്,

സാറാമ്മയുടെ

കേശവൻനായർ.”

ഈ കത്ത് സാറാമ്മ കേശവൻനായർ കാൺകെ ചുരുട്ടി കശക്കി.കേശവൻനായർ ഭഗ്നാശനായില്ല .രണ്ടാനമ്മയുമൊത്തുള്ള ജീവിതത്തിൽ അസന്തുഷ്ട്ടയായി കഴിയുന്ന സാറാമ്മക്ക് കേശവൻനായർ പ്രതിമാസം ഇരുപതു രൂപാ ശമ്പളത്തിൽ ഒരു ജോലി നൽകി.നിരന്തരമായി അയാളെ പ്രേമിക്കുക എന്നതാണ് ജോലി .കുറെ ദിവസങ്ങളായിട്ടും സാറാമ്മ ആ ജോലി സ്വീകരിച്ചോ എന്നറിയാതെ പരവശനായി കേശവൻ നായർ അവളോട് പറഞ്ഞു .അയാൾ ആത്മഹത്യ ചെയ്യാൻ പോകയാണെന്ന്.സാറാമ്മ ഇ ഘട്ടത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി അയാളെ നിരന്തരമായി പ്രേമിച്ചതിനുള്ള ശമ്പളം ആവശ്യപ്പെട്ടു .ഏതാനും മാസങ്ങൾ കഴിഞ്ഞു കേശവൻനായർ , സാമാന്യം നല്ലൊരു ജോലി കിട്ടി ഉതരേന്ത്യയിലേക്ക് പോകുമ്പോൾ സാറാമ്മ അപ്പന് ഒരു എഴുതി എഴുതി വെച്ചിട്ട് അയാളെ അനുഗമിക്കുന്നു.
ട്രെയിനിൽ വെച്ച് സാറാമ്മ തനിക്കത്രയും കാലം കിട്ടിയ ശമ്പളത്തുകയും ഷോടതി കിട്ടിയ രൂപയും കേശവൻ നായരേ ഏൽപ്പിക്കുന്നു.അവർ പിന്നീട് ചർച്ചചെയ്യുന്നത് അവരുടെ ഭാവി ജീവിതത്തെപറ്റിയാണ് .അവർക്കു ജനിക്കുന്ന കുട്ടിയെ മനുഷ്യനായി വളർത്തണം ; അവർ ആ ശിശുവിന് “ആകാശമിഠായി” എന്ന മധുര നാമം നൽകുകയും ചെയ്യും .ഈ സന്ദർഭത്തിൽ പണ്ട് ചുരുട്ടിക്കശക്കിയ കേശവൻനായരുടെ പ്രേമലേഖനം സാറാമ്മ ബ്ലൗസിനുള്ളിൽ നിന്നെടുത്ത് വായിക്കുന്നു.അതോടെ കഥ തീരുന്നു.

Leave a Reply

Your email address will not be published. Required fields are marked *